കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സിലെ ക്ലർക്ക് തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
നിയമനം കരാർ അടിസ്ഥാനത്തിൽ ദിവസവേതനത്തിലും പരമാവധി ഒരു വർഷ കാലയളവിലേക്കുമാണ്. യോഗ്യരായ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സിന്റെ വെബ്സൈറ്റിൽ നല്കിയിട്ടുള്ള നിർദ്ദിഷ്ട ഫോർമാറ്റിലുള്ള പൂരിപ്പിച്ച അപേക്ഷ, യോഗ്യത തെളിയിക്കുന്ന രേഖകൾ (ഒറിജിനൽ) എന്നിവ സഹിതം ജനുവരി 5 രാവിലെ 9.30 ന് കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ് മെന്റ് സ് സെക്രട്ടറി നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
വിശദ വിവരങ്ങൾക്ക്: https://clinicalestablishments.kerala.gov.in, 0471-2966523, +91 91889 34432.
