കൃഷി വകുപ്പിന് കീഴില്‍ സംഘടിപ്പിക്കുന്ന ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ സര്‍വീസ് ഫോര്‍ ഇന്‍പുട്ട് ഡീലേഴ്സ് (ഡി.എ.ഇ.എസ്.ഐ) എന്ന പരിശീലന പരിപാടിയിലേക്ക് പ്രതിമാസം 25000 രൂപ നിരക്കില്‍ ഒരു വര്‍ഷത്തേക്ക് ഫെസിലിറ്റേറ്ററെ നിയമിക്കും.
നിശ്ചിത യോഗ്യതയുള്ളവര്‍ വിശദമായ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം ആത്മ പ്രോജക്ട് ഡയറക്ടര്‍, തടമ്പാട്ടുതാഴം, വേങ്ങേരി , കോഴിക്കോട് എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ, നേരിട്ടോ 2026 ജനുവരി മൂന്നിന് വൈകീട്ട് അഞ്ചിനകം അപേക്ഷ നല്‍കണം. ഫോണ്‍: 0495 2378997, 9383471990.
