കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല, ഒരു വർഷം ദൈർഘ്യമുള്ള “കണക്റ്റിംഗ് സർവീസസ് ടു പീപ്പിൾ ഇൻ നീഡ്” എന്ന പദ്ധതിയിലേക്ക് ജൂനിയർ റിസർച്ച് ഫെലോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ശമ്പളം: പ്രതിമാസം ₹30,000/- (രൂപ മുപ്പതിനായിരം മാത്രം).
ആവശ്യമായ യോഗ്യതകൾ: ബി.എസ്.സി നഴ്സിംഗ്, ബാച്ചിലർ ഓഫ് ഓക്ക്യുപേഷണൽ തെറാപ്പി, ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി. 31.12. 2025 -ന് രാവിലെ 11.00 മണിക്ക് കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല (തൃശ്ശൂർ) ആസ്ഥാനത്തു വാക്ക്-ഇൻ ഇന്റർവ്യൂ നടത്തപ്പെടുന്നതാണ്.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ സ്റ്റേറ്റ് റിസോഴ്സ് സെന്റർ ഫോർ ഓൾഡർ പീപ്പിൾ ഡയറക്ടർക്ക് സമർപ്പിക്കുന്നതിന് തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, എല്ലാ അസൽ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, എന്നീ രേഖകളുമായി ഇന്റർവ്യൂവിനായി ഹാജരാകേണ്ടതാണ്.
ഗവേഷണ മേഖലയിൽ അല്ലെങ്കിൽ ക്ലിനിക്കൽ മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉള്ള ഉദ്യോഗാർത്ഥികളെ സീനിയർ റിസർച്ച് ഫെലോ ആയി പുനർനാമകരണം ചെയ്യാവുന്നതാണ്. സീനിയർ റിസർച്ച് ഫെലോ ആയി നിയമിതനായവർക്ക് പ്രതിമാസം ₹40,000/- (രൂപ നാല്പതിനായിരം മാത്രം) ശമ്പളം ലഭിക്കും.
