സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ കേരളയുടെ ആഭിമുഖ്യത്തിലുള്ള എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് 2026 ജനുവരി സെഷനിലെ ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ സേഫ്റ്റി മാനേജ്മെന്റ് (ഡി.ഐ.സി.എസ്.എം) പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത പത്താം ക്ലാസ്സ് ജയിച്ചിരിക്കണം. 18 വയസ്സിനു മേല്‍ പ്രായമുള്ളവരായിരിക്കണം.
ഉയര്‍ന്ന പ്രായപരിധിയില്ല. ശനി, ഞായര്‍, പൊതു അവധി ദിവസങ്ങളിലായിരിക്കും കോണ്ടാക്ട് ക്ലാസ്സുകള്‍ സംഘടിപ്പിക്കുക.
അപേക്ഷകള്‍ https://app.srccc.in/register എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അംഗീകൃത പഠനകേന്ദ്രങ്ങള്‍ വഴിയും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 ജനുവരി 31. വിശദവിവരങ്ങള്‍ക്കായി ww.srccc.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 8111806646.
ജോബ്സ്ഇന്കേരളം.കോമിന്റെ വാട്സ്ആപ്പ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
