പട്ടാമ്പി ഗവ. സംസ്കൃത കോളേജില്‍ ഇംഗ്ലീഷ് വിഷയത്തില്‍ അതിഥി അധ്യാപക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഡിസംബര്‍ 22 ന് രാവിലെ 10.30 ന് നടക്കും. യു.ജി.സി. മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള യോഗ്യത ഉള്ളവരും തൃശൂര്‍ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ വയസ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല് രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍- 0466 2212223.
