മലപ്പുറം അരീക്കോട് ഗവ. ഐടിഐയില്‍ കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിനുള്ള അഭിമുഖം ഡിസംബര്‍ 22ന് രാവിലെ 11ന് നടക്കും .
എ.ഐ.ടി.സി.ഇ/യു.ജി.സി അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സ്/കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഐ.ടി എന്നിവയില്‍ ബി.വോക്/ബിരുദവും ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പരിചയം/ കംപ്യൂട്ടര്‍ സയന്‍സ്/കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയില്‍ ബിരുദാനന്തര ബിരുദം/യു.ജി.സി. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഐ.ടി അല്ലെങ്കില്‍ ബന്ധപ്പെട്ട മേഖലയില്‍ എന്‍.ഐ.ഇ.എല്‍.ഐ.ടി ബി ലെവല്‍ ഒരു വര്‍ഷത്തെ പരിചയം അല്ലെങ്കില്‍ യു.ജി.സി. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് പി.ജി.ഡി.സി.എ. അല്ലെങ്കില്‍ ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ പരിചയം അല്ലെങ്കില്‍ അംഗീകൃത ബോര്‍ഡ്/ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സ്/ ഐ.ടി.യില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ ഡി.ജി.ടി.യില്‍ നിന്ന് അഡ്വാന്‍സ്ഡ് ഡിപ്ലോമ (വൊക്കേഷണല്‍) മൂന്ന് വര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ സി.ഒ.പി.എ.യില്‍ എന്‍.ടി.സി./എന്‍.എ.സി അല്ലെങ്കില്‍ ഐ.ടി-ഐ.ടി.ഇ.എസ് മേഖലയിലെ ഏതെങ്കിലും ട്രേഡ് കൂടാതെ ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പരിചയം, ഡി.ജി.ടി.ക്ക് കീഴിലുള്ള നാഷണല്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റ് റഗുലര്‍/ആര്.പി.എല്‍ വെരിയന്സ് എന്നിവയാണ് യോഗ്യത.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പാള്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ – 0483 2850238.
