Advt: സില്വര്ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എൻഐടിസി) വിവിധ ഭരണസമ്മത-സാങ്കേതിക തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എക്സിക്യൂട്ടീവ്, എക്സിക്യൂട്ടീവ് (കണ്ടിന്യൂയിംഗ് എജ്യുക്കേഷൻ ആൻഡ് സ്കിൽ ഡെവലപ്മെന്റ്), സെക്യൂരിറ്റി ഓഫീസർ, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ, പ്ലേസ്മെന്റ് ഓഫീസർ, ഹോർട്ടികൾച്ചർ ഓഫീസർ, സോഫ്റ്റ്വെയർ ഡെവലപ്പർ, നെറ്റ്വർക്ക് അഡ്മിനിസ്ട്രേറ്റർ ഉൾപ്പെടെ എട്ട് വിഭാഗങ്ങളിലായാണ് ഒഴിവുകൾ.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ https://recruit.nitc.ac.in എന്ന പോർട്ടൽ വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാ പോർട്ടൽ ജനുവരി 22 വൈകിട്ട് 5.30 മുതൽ പ്രവർത്തനസജ്ജമാകും. ഫെബ്രുവരി 6 രാത്രി 11.59 വരെ അപേക്ഷിക്കാം.
ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം അതിന്റെ പകർപ്പും ആവശ്യമായ മറ്റ് രേഖകളും സ്കാൻ ചെയ്ത് rectnf@nitc.ac.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി കഴിഞ്ഞ് അഞ്ച് ദിവസത്തിനുള്ളിൽ ഇമെയിൽ അയച്ചിരിക്കണം.
അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ ഉദ്യോഗാർത്ഥികൾ എത്രയും വേഗം അപേക്ഷകൾ സമർപ്പിക്കണമെന്ന് എൻഐടി അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
