Portrait of young businesswomen working with digital tablet in her office.
മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലെ മൈക്രോ ബയോളജി വിഭാഗത്തിന് കീഴിലെ വൈറോളി ലാബിലേക്ക് സയന്റിസ്റ്റ് ബി (നോണ്‍ മെഡിക്കല്‍), റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 23ന് മെഡിക്കല്‍ കോളേജിലെ അക്കാദമിക് ബ്ലോക്ക് രണ്ടില്‍ യോഗ്യത തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തണം. മുന്‍പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബന്ധപ്പെട്ട എന്‍ജിനീയറിങ് വിഷയത്തില്‍ ബി ഇ/ബി.ടെക് ബിരുദം/ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം/ തത്തുല്യ ബിരുദം/ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് മാസ്റ്റേഴ്സ് ബിരുദം/ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബന്ധപ്പെട്ട വിഷയത്തില്‍ രണ്ടാം ക്ലാസ് എം.എസ്.സിയും പി.എച്ച്.ഡി യോഗ്യതയുമുള്ളവര്‍ക്ക് സയന്റിസ്റ്റ് ബി തസ്തികയിലേക്കും ബന്ധപ്പെട്ട വിഷയത്തില്‍ പി.ജിയുള്ളവര്‍ക്ക് റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയിലേക്കും അപേക്ഷിക്കാം. സയന്റിസ്റ്റ് ബി തസ്തികയിലേക്ക് രാവിലെ 11നും റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് ഉച്ചയ്ക്ക് രണ്ടിനുമാണ് അഭിമുഖം. ഫോണ്‍-0483 2766056.
