Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
തൊഴിലധിഷ്ഠിത നൈപുണ്യ വികസന രംഗത്ത് ശ്രദ്ധേയമായ ചുവടുവെപ്പുകളുമായി അസാപ് കേരള (ASAP Kerala). ചാത്തന്നൂര്‍ സെന്ററില്‍ പുതുതായി ആരംഭിക്കുന്ന വിവിധ സ്കില്‍ ട്രെയിനിംഗ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. മാറുന്ന തൊഴില്‍ വിപണിയിലെ സാധ്യതകള്‍ മുന്‍നിര്‍ത്തി അത്യാധുനിക സാങ്കേതികവിദ്യയിലും സേവന മേഖലയിലുമുള്ള വൈവിധ്യമാര്‍ന്ന കോഴ്സുകളാണ് ഒരുക്കിയിരിക്കുന്നത്.
ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, ജനറല്‍ ഫിറ്റ്നസ് ട്രെയിനര്‍, ഫണ്ടമെന്റല്‍സ് ഓഫ് റോട്ടോസ്കോപ്പി എന്നിവയാണ് പ്രധാന കോഴ്സുകള്‍. കൂടാതെ, കൊമേഴ്സ് ബിരുദധാരികള്‍ക്കും മറ്റും ഏറെ ഉപകാരപ്പെടുന്ന അക്കൗണ്ടിംഗ്, എക്സല്‍, ടാലി പരിശീലനവും ഡിജിറ്റല്‍ യുഗത്തിലെ അനിവാര്യതയായ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗും പാഠ്യപദ്ധതിയിലുണ്ട്.
സാങ്കേതിക മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുന്ന ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്, പവര്‍ ഇലക്ട്രോണിക്സ് ടെക്നീഷ്യന്, എ.ആര്/വി.ആര് (AR/VR) ടെക്നോളജി എന്നിവയ്ക്ക് പുറമെ, ഏറെ തൊഴില്‍ സാധ്യതയുള്ള സ്മോള്‍ കാറ്റഗറി ഡ്രോണ്‍ പൈലറ്റ് പരിശീലനവും അസാപ് നല്‍കുന്നുണ്ട്. 18 വയസിന് മുകളിലുള്ളവര്‍ക്ക് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി ഫോണ്‍: 9496467129, 8086824194
