റെയിൽവേ പാലക്കാട് ഡിവിഷനിലെ എൻജിനീയറിങ്/ട്രാഫിക് വകുപ്പുകളിൽ ഇൻ്റർലോക്ക്ഡ് ലെവൽ ക്രോസിംഗ് ഗേറ്റുകളിൽ കരാർ അടിസ്ഥാനത്തിൽ ഗെറ്റ്മാനായി ജോലി ചെയ്യാൻ വിമുക്തഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
കുറഞ്ഞത് 15 വർഷം മിലിട്ടറി സർവീസുള്ളവർക്കും എസ്.എസ്.എൽ.സി അല്ലെങ്കിൽ ആർമി തത്തുല്യ യോഗ്യതയുള്ളവർക്കുമാണ് അവസരം.അപേക്ഷകർക്ക് ഡിസംബർ 23-ന് 50 വയസ്സ് തികയാൻ പാടുള്ളതല്ല.
താല്പര്യമുള്ള എറണാകുളം ജില്ലയിലെ വിമുക്തഭടന്മാർ ജില്ലാ സൈനികക്ഷേമ ഓഫീസിൽ നിന്നുള്ള മാതൃക അപേക്ഷയോടൊപ്പം തിരിച്ചറിയൽ കാർഡ്, ആധാർ, ഡിസ്ചാർജ് സർട്ടിഫിക്കറ്റ്, പി.പി.ഒ, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഡിസംബർ 29-നകം അപേക്ഷ നൽകണം.
അപേക്ഷകൾ ഹാർഡ് കോപ്പിയായും സോഫ്റ്റ് കോപ്പിയായും നേരിട്ട് സമർപ്പിക്കേണ്ടതാണ്.
ഫോൺ : 0484-2422239
