മലബാര്‍ സ്പെഷ്യല്‍ പൊലീസ് (എം.എസ്.പി) ബറ്റാലിയനില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ കുക്ക് വിഭാഗത്തില്‍ ക്യാമ്പ് ഫോളോവര്‍മാരെ നിയമിക്കുന്നു. 59 ദിവസത്തേക്കുള്ള താത്കാലിക നിയമനമാണ്.
പ്രതിദിനം 750 രൂപയാണ് വേതനം.
താത്പര്യമുള്ളവര്‍ അപേക്ഷ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം നവംബര്‍ മൂന്നിന് രാവിലെ 10 ന് എം.എസ്.പി ആസ്ഥാനത്ത് നടക്കുന്ന പ്രായോഗിക പരീക്ഷയ്ക്കും അഭിമുഖത്തിനും ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്, ഫോണ്‍: 0483 2734921.
