മലപ്പുറം ജില്ലാ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് (പി.എം.ജി.എസ്.വൈ) ഓഫീസില്‍ നിലവിലുള്ള അക്രഡിറ്റഡ് എന്‍ജിനീയര്‍/അക്രഡിറ്റഡ് ഓവര്‍സീയര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. അക്രഡിറ്റഡ് എന്‍ജിനീയര്‍ തസ്തികയിലേക്ക് ബി.ടെക് സിവില്‍ എന്‍ജിനീയറിങും അക്രഡിറ്റഡ് ഓവര്‍സീയര്‍ തസ്തികയിലേക്ക് സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമയുമാണ് യോഗ്യത.
പ്രവൃത്തിപരിചയമുള്ളവര്‍ക്കും അധിക യോഗ്യതയുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ ഫോട്ടോ പതിപ്പിച്ച ബയോഡാറ്റ, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം 2026 ജനുവരി മൂന്നിന് വൈകുന്നേരം അഞ്ചിനകം അപേക്ഷിക്കണം.
അപേക്ഷകള്‍ നേരിട്ടോ, ‘എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് (പി.എം.ജി.എസ്.വൈ), ഡി.എസ്.എം.എസ് ബില്‍ഡിങ്, മലപ്പുറം – 676505’ എന്ന വിലാസത്തിലോ അയക്കാം. ഫോണ്‍-0483 2733976.
