മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ജനറൽ ജനറൽ ഫിറ്റ്നസ് ട്രെയിനർ നിയമനം നടത്തുന്നു. പ്ലസ് ടു/ ജിം മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ, ബി.പി.എൽ ഉദ്യോഗാർത്ഥികൾ ബി.പി.എൽ റേഷൻ കാർഡ് എന്നിവയുടെ അസലുമായി ഡിസംബർ 20 രാവിലെ 10ന് മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 9495 999 669
