Advt: സില്വര്ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി കൗശൽ വികാസ് യോജന (PMKVY 6.0) പദ്ധതിയുടെ ഭാഗമായി സൗജന്യ സോളാർ പാനൽ ഇൻസ്റ്റലേഷൻ ടെക്നീഷ്യൻ പരിശീലനത്തിന് എൻ.ഐ.ടി കാലിക്കറ്റ് അപേക്ഷ ക്ഷണിച്ചു. എൻ.ഐ.ടി.യിലെ സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ ആൻഡ് സ്കിൽ ഡെവലപ്മെന്റ് (CCESD) ആണ് കോഴ്സ് സംഘടിപ്പിക്കുന്നത്.
പുനരുപയോഗ ഊർജ മേഖലയിലെ തൊഴിൽ സാധ്യതകൾ പ്രയോജനപ്പെടുത്താൻ യുവാക്കളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘സോളാർ പാനൽ ഇൻസ്റ്റലേഷൻ ടെക്നീഷ്യൻ’ (NSQF ലെവൽ 4) കോഴ്സ് നടപ്പിലാക്കുന്നത്.
സീറ്റുകൾ: 30 (മുൻഗണനാ ക്രമത്തിൽ)
യോഗ്യത: പത്താം ക്ലാസ്/പ്ലസ് ടു പാസ്സായവർ, ഐ.ടി.ഐ (ഇലക്ട്രിക്കൽ) അല്ലെങ്കിൽ തത്തുല്യമായ എൻ.എസ്.ക്യു.എഫ് (NSQF) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ഫീസ്: പരിശീലനം പൂർണ്ണമായും സൗജന്യമാണ്.
പരിശീലന രീതി: സോളാർ പാനലുകളുടെ സ്ഥാപനം (Installation), പ്രവർത്തനം, അറ്റകുറ്റപ്പണികൾ എന്നിവയിൽ പ്രായോഗിക പരിശീലനം നൽകുന്നു.
420 മണിക്കൂർ പരിശീലനം (3 മാസം) സീറ്റുകൾ പരിമിതമായതിനാൽ നേരത്തെ അപേക്ഷിക്കുന്നവർക്ക് മുൻഗണന ലഭിക്കും.താൽപ്പര്യമുള്ളവർ നിശ്ചിത ലിങ്ക് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
https://nitc.ac.in/upcoming-events/nit-calicut-announces-free-pmkvy-60-training-program-for-solar-panel-installation-technicians
