Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിന്റെ കീഴിലുള്ള കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ കോവില്‍ക്കടവില്‍ പ്രവര്‍ത്തിക്കുന്ന ഒ.പി ക്ലിനിക്കിലേക്ക് എ.എന്‍.എം., ഫാര്‍മസിസ്റ്റ്, അറ്റന്‍ഡര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി പി.എസ്.സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു.
താല്‍പ്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, മറ്റുയോഗ്യതകള്‍, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ജനുവരി 12ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസില്‍ നേരിട്ടോ, ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസ്, 2-ാം നില പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ്, അടിമാലി, 685561 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ ലഭ്യമാക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍-04864224399
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
