Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
മലപ്പുറം ജില്ലയില്‍ രാത്രികാല അടിയന്തര മൃഗ ചികിത്സാ സേവന പദ്ധതി/മൊബൈല്‍ വെറ്ററിനറി യൂണിറ്റ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് വെറ്ററിനറി സര്ജന്മാരെ നിയമിക്കുന്നു.
ബി.വി.എസ്.സി, എ.എച്ച് യോഗ്യതയും വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന് ഉള്ള വെറ്ററിനറി സര്ജന്മാര്ക്ക് അപേക്ഷിക്കാം.
താല്പര്യമുള്ളവര് ഫെബ്രുവരി ഒന്‍പതിന് രാവിലെ 10.30 ന് പൂര്‍ണ്ണമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക് ഇൻ ഇന്റര്‍വ്യൂവിന് ഹാജരാകണം.
ഫോണ്‍- 04832734917.
