Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
പാലക്കാട് കൊഴിഞ്ഞാമ്പാറ ഗവണ്മെന്റ് ഐടിഐയിലെ ഇലക്ട്രീഷ്യന് ട്രേഡില്‍ ഒഴിവുള്ള ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഒഴിവ്. നിയമനത്തിനുള്ള അഭിമുഖം ഫെബ്രുവരി നാലിന് രാവിലെ 11 ന് ഐടിഐ ഓഫീസില്‍ നടക്കും.
ഇലക്ട്രീഷ്യന് ട്രേഡില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഒരു ഒഴിവാണുള്ളത്. ബന്ധപ്പെട്ട വിഷയത്തില്‍ എഞ്ചിനീയറിങ് ഡിഗ്രി അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ എഞ്ചിനീയറിങ് ഡിപ്ലോമയാണ് യോഗ്യത. ഇലക്ട്രീഷ്യന് ട്രേഡില്‍ എന്‍ടിസിയും (NTC) മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍എസിയും (NAC) ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവരെയും പരിഗണിക്കും.
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491-2971115, 8075636011.
