Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 23 ന് രാവിലെ 10ന് ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു.
മൂന്ന് പ്രമുഖ സ്വകാര്യ കമ്പനികള്‍ക്കായി ടെക്നീഷ്യന്, ടെലികോളര്‍, ഗ്രോത് മാനേജര്‍, ഏജന്‍സി ലീഡര്‍, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് എന്നീ ഒഴിവുകളിലേക്കാണ് അഭിമുഖം നടത്തുന്നത്.
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ വെച്ചാണ് ജോബ് ഡ്രൈവ്. എസ്എസ്എല്‍സി, പ്ലസ് ടു, ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ഐടിഐ, ഡിപ്ലോമ എന്നിവയാണ് യോഗ്യത.
എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് മേളയില്‍ പ്രവേശനം.
രജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യമുള്ളവര് ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ഒറ്റത്തവണ രജിസ്ട്രേഷന് ഫീസായി 300 രൂപയും സഹിതം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നേരിട്ട് എത്തണം.
എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രസീതി, ബയോഡേറ്റ കോപ്പി എന്നിവ ഹാജരാക്കിയാല്‍ മതിയാകുമെന്ന് ജില്ല എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04912505435, 2505204.
