Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
കെ-ടെറ്റ് ഡിസംബർ 2025 പരീക്ഷയ്ക്കായി അപേക്ഷിച്ചവരിൽ നോട്ടിഫിക്കേഷൻ പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2026 ജനുവരി 7 വരെ ദീർഘിപ്പിച്ച് നൽകിയിട്ടുണ്ട്.
കൂടാതെ 2025 ഡിസംബർ 22 മുതൽ 30 വരെയുള്ള തീയതികളിൽ അപേക്ഷ സമർപ്പിച്ചതിൽ തെറ്റ് സംഭവിച്ചിട്ടുള്ളവർക്ക് ആയത് തിരുത്തുന്നതിനുള്ള അവസരം 2026 ജനുവരി 7 വരെയുള്ള തീയതിയിൽ https://ktet.kerala.gov.in എന്ന വെബ്സൈറ്റിലെ കാൻഡിഡേറ്റ് ലോഗിനിൽ ലഭിക്കും. അപേക്ഷ പരിപൂർണ്ണമായി സമർപ്പിച്ച എല്ലാ അപേക്ഷാർത്ഥികളും ആപ്ലിക്കേഷൻ നമ്പറും ആപ്ലിക്കേഷൻ ഐഡിയും നൽകി ഓൺലൈനായി കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് അപേക്ഷയിൽ നൽകിയിട്ടുള്ള വിവരങ്ങളും ഫോട്ടോയും ‘APPLICATION EDIT’ എന്ന ലിങ്കിലൂടെ നിർബന്ധമായും പരിശോധിക്കണം.
ഈ അവസരത്തിൽ നിർദ്ദിഷ്ട മാതൃകയിലുള്ള ഫോട്ടോ ഉൾപ്പെടുത്തുന്നത് കൂടാതെ അപേക്ഷയിൽ നൽകിയിട്ടുള്ള ലാംഗ്വേജ്, ഓപ്ഷണൽ സബ്ജക്ടുകൾ, വിദ്യാഭ്യാസ ജില്ല, അപേക്ഷാർത്ഥികളുടെ പേര്, രക്ഷകർത്താവിന്റെ പേര്, ജെൻഡർ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവയും തിരുത്താം.
ജോബ്സ്ഇന്കേരളം.കോമിന്റെ വാട്സ്ആപ്പ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
