smiling young female doctor wearing medical robe and stethoscope putting hand under chin on isolated white background with copy space
ആലപ്പുഴ ഗവ. ടി ഡി മെഡിക്കല്‍ കോളേജിലെ ട്രോമാകെയര്‍ വിഭാഗത്തില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികയിലെ മൂന്ന് ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും.
മേയ് 29ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ഇതിനായി അഭിമുഖം നടക്കും . യോഗ്യതകള്‍: എമര്‍ജന്‍സി മെഡിസിന്/അനസ്തേഷ്യോളജി/ഓര്‍ത്തോപീഡിക്സ്/ജനറല്‍ സര്‍ജറി പി.ജി. ഡിഗ്രി അല്ലെങ്കില്‍ ഡി.എന്‍.ബി കോഴ്സ്, കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ നല്കുന്ന സ്ഥിര രജിസ്ട്രേഷൻ(ടി സി എം സി).
താൽപര്യമുള്ളവർ ജനനത്തീയതി മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല് രേഖകളും ഒരു സെറ്റ് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് സ്വന്തം ചെലവില്‍ ഹാജരാകണം. ഫോണ്‍: 0477-2282611, 2282015.
