പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വെള്ളറട സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഡോക്ടറുടെ ഒഴിവിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. പ്രായപരിധി 60 വയസ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും അസൽ രേഖകളുമായി ജൂൺ 15 രാവിലെ 10.30ന് വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അഭിമുഖത്തിന് എത്തണമെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു. ഫോൺ: 0471-2243785
