വയനാട് പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഇ.സി.ജി ടെക്നീഷ്യന് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു.
വി.എച്ച്.എസ്.സി. ഇ.സി.ജി ആന്‍ഡ് ഓഡിയോമെട്രിക് ടെക്നോളജി, കാര്‍ഡിയോവാസ്കുലാര്‍ ടെക്നോളജിയിൽ ഡിപ്ലോമ അല്ലെങ്കില്‍ ബി.എസ്.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി 40 വയസ്സ്. ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 30ന് രാവിലെ 10ന് ആരോഗ്യ കേന്ദ്രത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ കൂടിക്കാഴ്ച്ചയ്ക്ക് എത്തണം.
ഫോണ്‍: 04935-221189.
