Advt: സില്വര്ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
മത്സ്യഫെഡ് ഒ.ബി.എം സർവീസ് സെന്ററുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും മത്സ്യത്തൊഴിലാളികൾക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനുമായി മെക്കാനിക്കുകളെ നിയമിക്കുന്നു.
ഐ.ടി.ഐ ഫിറ്റർ, ഇലക്ട്രിക്കൽ, മെഷിനിസ്റ്റ് ട്രേഡുകളിൽ യോഗ്യതയുള്ളവർക്കും ഒ.ബി.എം സർവീസിംഗിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം.
നിർദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവർക്ക് ഈ മേഖലയിൽ പത്ത് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.
കൂടാതെ ഹൈഡ്രോളിക് പ്രസിങ് മെഷീൻ ഉപയോഗിച്ച് എഞ്ചിന്റെ ക്രാങ്ക് സെറ്റ് ചെയ്യുന്നതിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
താൽപര്യമുള്ളവർ വ്യക്തിഗത വിവരങ്ങളും യോഗ്യത തെളിയിക്കുന്ന പകർപ്പുകളും സഹിതം ജനുവരി 21-ന് വൈകുന്നേരം നാല് മണിക്ക് മുൻപായി തപാലിലൂടെയും നേരിട്ടും അപേക്ഷകൾ സ്വീകരിക്കും.
വിലാസം: മാനേജർ, മത്സ്യഫെഡ് ജില്ലാ ഓഫീസ്, വളഞ്ഞവഴി ബീച്ച്, അമ്പലപ്പുഴ, ആലപ്പുഴ-688005. ഫോൺ: 04772241597 .
