Portrait of a smiling mature woman journalist sitting at the table and making notes in notebook indoors
അരീക്കോട് ഗവ. ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്റ്റെനോഗ്രാഫര്‍ ആന്റ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ്(ഇംഗ്ലീഷ്) തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഡിസംബര്‍ 20ന് രാവിലെ 11.00ന് നടക്കും.
യു.ജി.സി. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് കൊമേഴ്സ്/ആര്‍ട്സില്‍ (ഷോര്‍ട്ട്-ഹാന്‍ഡ് ആന്റ് ടൈപ്പിങോടെ) ബി.വോക്/ബിരുദവും ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പരിചയവും അല്ലെങ്കില്‍ അംഗീകൃത ബോര്‍ഡില്‍ നിന്ന് കൊമേഴ്സ്യല്‍ പ്രാക്ടീസില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ അഡ്വാന്‍സ്ഡ് ഡിപ്ലോമയും (വൊക്കേഷണല്‍) ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ പരിചയവും അല്ലെങ്കില്‍ സ്റ്റെനോഗ്രാഫര്‍ സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്) ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സി പാസായതും ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പരിചയവും.
ഡി.ജി.ടിക്ക് കീഴിലെ നാഷണല്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റ് (എന്‍.സി.ഐ.സി) ആണ് അടിസ്ഥാന യോഗ്യത.
മതിയായ യോഗ്യതയുള്ള ഈഴവ/ബില്ല/തീയ്യ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ എല്ലാ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണം. ഈഴവ/ബില്ല/തീയ്യ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ ഓപണ്‍ കോമ്പറ്റീഷന് വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികളെയും പരിഗണിക്കും.
ഫോണ്‍-0483 2850238.
