സി-ഡിറ്റ് ഏറ്റെടുത്ത് നടപ്പാക്കുന്ന വീഡിയോ എഡിറ്റിംഗ്, വീഡിയോ ടൈറ്റിലിംഗ്, കംപോസിറ്റിംഗ്, ഗ്രാഫിക് ഡിസൈൻ തുടങ്ങിയ ജോലികൾ വർക്ക് കോൺട്രാക്ട്/റേറ്റ് കോൺട്രാക്ട് വ്യവസ്ഥയിൽ നിർവഹിക്കുന്നതിന് യോഗ്യരായവരുടെ പാനൽ തയ്യാറാക്കുന്നു.
പ്ലസ് ടു വിജയവും ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് മൂന്ന് മാസത്തെ സർട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്‌സും ആറുമാസത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
സി-ഡിറ്റിലെ മീഡിയ കോഴ്‌സുകൾ വിജയകരമായി പൂർത്തിയാക്കിയവർക്ക് മുൻഗണന.
താത്പര്യമുള്ളവർ ഒക്ടോബര്‍ 29ന് രാവിലെ 9.30ന് സി-ഡിറ്റിന്റെ തിരുവനന്തപുരത്തെ തിരുവല്ലം ഹെഡ് ഓഫീസിൽ ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനും പ്രായോഗിക പരീക്ഷയ്ക്കും ഹാജരാകണം. ഫോൺ: 0471 2380910.
