തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ ജാഗ്രതാ സമിതി പദ്ധതിയുടെ ഭാഗമായി കരാർ അടിസ്ഥാനത്തിൽ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ നിയമനം നടത്തുന്നു.
സോഷ്യൽ വർക്ക്/ വിമൺ സ്റ്റഡീസ്/സൈക്കോളജി/ സോഷ്യോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രായപരിധി 40 വയസ്.
ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ എന്നിവ സഹിതം ജൂൺ മൂന്ന് രാവിലെ 11ന് പഞ്ചായത്ത് ഹാളിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 04935 235235
