എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ സെക്യൂരിറ്റി സർജന്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. സുരക്ഷാ മേൽനോട്ട ചുമതലകളിൽ പരിചയം, അഗ്നിശമന-ദുരന്ത നിവാരണ സംവിധാനങ്ങളിലെ പ്രവൃത്തിപരിചയം, സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ സെക്യൂരിറ്റി സർജന്റായി ജോലി ചെയ്തവർ, എറണാകുളം ജില്ലയിൽ സ്ഥിരതാമസമുള്ളവർ എന്നിവർക്ക് മുൻഗണന.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം
ഡിസംബർ 30 ന് മെഡിക്കൽ കോളേജ് സി.സി.എം ഹാളിൽ നടത്തുന്ന വാക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുകേണ്ടതാണ്. ഫോൺ : 0484 2754000
