ഹോമിയോപ്പതി വകുപ്പിനുകീഴിലെ തൃശൂര്‍ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റ് തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു.
2026 ജനുവരി 8 ന് രാവിലെ 10.30 ന് അയ്യന്തോള്‍ സിവില്‍ സ്റ്റേഷനിലെ ഗ്രൗണ്ട് ഫ്ളോറിലെ റൂം നം. 34-ല്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ കുടിക്കാഴ്ച്ച നടക്കും.
നഴ്സസ്-കം-ഫാര്‍മസിസ്റ്റ്/ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫാര്‍മസി എന്നീ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ/ ആധാര്‍ കാര്‍ഡ് എന്നിവയുടെ ഒറിജിനലും പകര്‍പ്പുകളും സഹിതം നേരില്‍ ഹാജരാകേണ്ടതാണ്.
പ്രായപരിധി സംബന്ധിച്ച് പി.എസ്.സി നിഷ്കര്‍ഷിച്ചിട്ടുള്ള എല്ലാ നിബന്ധനകളും തിരഞ്ഞെടുപ്പിന് ബാധകമാണ്. ഫോണ്‍: 0487 2366643.
ജോബ്സ്ഇന്കേരളം.കോമിന്റെ വാട്സ്ആപ്പ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
