Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
പെരിന്തല്‍മണ്ണയിലെ സഖി-വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് സെന്റര്‍ അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എല്‍എല്‍എം/എംഎസ്ഡബ്യുയു/ സോഷ്യല്‍ സയന്‍സ്, സോഷ്യോളജി, സൈക്കോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം എന്നീ യോഗ്യതയുള്ള, വനിതാ മേഖലയില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം, കൗണ്‍സിലിംഗ് പരിചയം എന്നിവയുള്ള 30 നും 45 നും ഇടയിൽ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.
എഴുത്ത് പരീക്ഷ ജനുവരി 29ന് രാവിലെ 10ന് ജില്ലാ കളക്ടറുടെ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടക്കും. അപേക്ഷകര്‍ രേഖകളുമായി അന്നേ ദിവസം രാവിലെ എട്ടിന് ജില്ലാ കളക്ടറുടെ ഓഫിസില്‍ ഹാജരാകണം. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സമര്‍പ്പിക്കണം.
അപേക്ഷകള്‍ അയക്കേണ്ട വിലാസം – വനിതാ സംരക്ഷണ ഓഫീസ്, സിവില്‍ സ്റ്റേഷന്- ബി. 2 ബ്ലോക്ക് മലപ്പുറം-676505.
ഫോണ്‍-8281999059,7736669512.
