പാലക്കാട് കൊഴിഞ്ഞാമ്പാറ സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. കോമേഴ്സ്, ഇംഗ്ലീഷ് വിഭാഗത്തില്‍ യു.ജി.സി നെറ്റ്, പി.എച്ച്.ഡി യോഗ്യതയുള്ളവര്‍ക്കാണ് നിയമനം. കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ www.gasck.edu.in ല്‍ ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ച് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂണ്‍ 5 ന് രാവിലെ 10.30ന് അഭിമുഖത്തിന് എത്തണം. ഫോണ്‍: 9188900190.
പാലക്കാട് പത്തിരിപ്പാല ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ വിവിധ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലീഷ് – ജൂണ്‍ 3 ന് രാവിലെ 10നും പൊളിറ്റിക്കല്‍ സയന്‍സ്, സംസ്കൃതം വിഷയങ്ങളില്‍ ജൂണ്‍ 4 ന് രാവിലെ 10 നും മലയാളം – ജൂണ്‍ 5 ന് രാവിലെ 10 നും ഹിന്ദി – ജൂണ്‍ 6 ന് രാവിലെ 10നും, ജേണലിസം ജൂണ്‍ 8ന് രാവിലെ 10 നുമാണ് അഭിമുഖം. കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത, പി എച്ച് ഡി / നെറ്റ് യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഇവരുടെ അഭാവത്തില്‍ പി.ജിക്ക് 55 ശതമാനം മാര്‍ക്കുള്ളവരെയും പരിഗണിക്കും. ഫോണ്‍: 0491 2873999.
വയനാട് പനങ്കണ്ടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എച്ച് എസ് ടി ഇംഗീഷ് തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ അഞ്ചിന് രാവിലെ 11ന് സ്കൂളില്‍ കൂടിക്കാഴ്ച്ചക്ക് എത്തണം. ഫോണ്‍- 9495186493
