പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കോഴിക്കോട് കക്കോടിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീമെട്രിക് ഹോസ്റ്റലില്‍ യു.പി, ഹൈസ്കൂള്‍ ട്യൂട്ടര്‍മാരെ നിയമിക്കും. ഹൈസ്കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, നാച്വുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലാണ് നിയമനം.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും ബി.എഡും കെ-ടെറ്റും. യു പി ട്യൂട്ടര്‍ക്ക് ടി.ടി.സി, കെ-ടെറ്റ് ആണ് അടിസ്ഥാന യോഗ്യത. സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അപേക്ഷയും സഹിതം ജൂണ്‍ 20ന് വൈകീട്ട് അഞ്ചിന് മുമ്പ് ചേളന്നൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷിക്കണം.
അഭിമുഖം ജൂണ്‍ 23ന്. ഫോണ്‍: 9947394372, 8075138862.
