young woman doctor in white coat with stethoscope smiling confident standing with arms crossed over white background
ആലപ്പുഴ, എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലെ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിന് കീഴിലുള്ള ഇ.എസ്.ഐ. സ്ഥാപനങ്ങളിൽ മെഡിക്കൽ ഓഫീസർ (അലോപ്പതി) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.എം ബി ബി എസ് ബിരുദവും ടി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇ-മെയിൽ വിലാസവും ഫോൺ നമ്പറും അടങ്ങിയ ബയോഡാറ്റ imszims@kerala.gov.in എന്ന വിലാസത്തിലേക്ക് ഡിസംബർ 24-ന് വൈകുന്നേരം 5 ന് മുൻപായി സമർപ്പിക്കേണ്ടതാണ്. ഫോൺ: 0484 2391018
