Thursday, 29 October 2026 WhatsApp

Job Drive

ഫിഷറീസ് വകുപ്പിൽ പ്രൊജക്റ്റ് കോർഡിനേറ്റർ, ഫിഷറി ഗാർഡ് ഒഴിവുകൾ

ഫിഷറീസ് വകുപ്പിൽ പ്രൊജക്റ്റ് കോർഡിനേറ്റർ, ഫിഷറി ഗാർഡ് ഒഴിവുകൾ

Job details

Employer
സംസ്ഥാന ഫിഷറീസ് വകുപ്പ്
Job type
Walk-in interview
Qualification
ഫിഷറീസ് സയൻസ് ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം
Salary
1,340 രൂപ
Interview date
5 November 2026

How to apply: read the notice below and follow its instructions. No fee is charged by this site.

Confirm dates and eligibility with the recruiting office before you apply.

സംസ്ഥാന ഫിഷറീസ് വകുപ്പ് വഴി തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കുന്ന ഉൾനാടൻ ജല ആവാസവ്യവസ്ഥ മത്സ്യസമ്പത്ത് സംരക്ഷണ പദ്ധതിയുടെ (202627) ഭാഗമായി പ്രൊജക്റ്റ് കോർഡിനേറ്റർ, ഫിഷറി ഗാർഡ് തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്കായി നവംബർ 5ന് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും.

പ്രൊജക്റ്റ് കോർഡിനേറ്റർ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിദിനം 1,340 രൂപ നിരക്കിൽ (പ്രതിമാസം പരമാവധി 23 ദിവസം) വേതനം ലഭിക്കും. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഫിഷറീസ് സയൻസ് ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദമാണ് ഇതിനുള്ള പ്രധാന യോഗ്യത. ഇതുകൂടാതെ ഇൻഡസ്ട്രിയൽ ഫിഷറീസ്, മാരികൾച്ചർ, മറൈൻ ബയോളജി, കോസ്റ്റൽ അക്വാകൾച്ചർ, അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ്, അക്വാകൾച്ചർ ആൻഡ് ഫിഷറി മൈക്രോബയോളജി, അപ്ലൈഡ് ഫിഷറീസ് ആൻഡ് അക്വാകൾച്ചർ, ക്യാപ്ച്ചർ ആൻഡ് കൾച്ചർ ഫിഷറീസ്, അക്വാകൾച്ചർ ആൻഡ് ഫിഷറി ബയോളജി, ഫിഷ് പ്രൊസസ്സിംഗ് ടെക്‌നോളജി ആൻഡ് അക്വാകൾച്ചർ, അക്വാകൾച്ചർ എൻജിനീയറിംഗ്, സുവോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദമുള്ളവർക്കും അപേക്ഷിക്കാം.

തിരുവനന്തപുരം ജില്ലയിലെ ഉൾനാടൻ ജലാശങ്ങളിൽ പട്രോളിങ്ങിനായാണ് ഫിഷറി ഗാർഡുമാരെ നിയമിക്കുന്നത്. വി.എച്ച്.എസ്.സി ഫിഷറീസ് സയൻസ് അല്ലെങ്കിൽ എച്ച്.എസ്.സി പാസായവരും ഒപ്പം രക്ഷാപ്രവർത്തനത്തിൽ കൃത്യമായ പരിശീലനം ലഭിച്ചവരുമായിരിക്കണം അപേക്ഷകർ.

രണ്ടു തസ്തികകളിലേക്കുമുള്ള അഭിമുഖങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന യോഗ്യരായ ഉദ്യോഗാർഥികൾ നവംബർ 5 രാവിലെ 10.30ന് തിരുവനന്തപുരം മണക്കാട് കമലേശ്വരത്തുള്ള ഫിഷറീസ് ജില്ലാ മേഖലാ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ നേരിട്ട് പങ്കെടുക്കണം. അഭിമുഖത്തിനെത്തുന്നവർ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന രേഖകളും അവയുടെ പകർപ്പുകളും കൈവശം കരുതണം.

ഫിഷറീസ് വകുപ്പിൽ പ്രൊജക്റ്റ് കോർഡിനേറ്റർ, ഫിഷറി ഗാർഡ് ഒഴിവുകൾ

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page