കായിക യുവജനകാര്യ ഡയറക്ടറേറ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജി.വി. രാജ സ്പോര്‍ട്സ് സ്കൂള്‍, കണ്ണൂര്‍ സ്പോര്‍ട്സ് സ്കൂള്‍, കുന്നംകുളം സ്പോര്‍ട്സ് ഡിവിഷന് എന്നിവിടങ്ങളില്‍ വിവിധ തസ്തികകളില്‍ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
വാര്ഡന് കം ട്യൂട്ടര്‍ (ആണ്/പെണ്), കെയര്‍ ടേക്കര്‍ (ആണ്/പെണ്), ക്ലീനിംഗ് ആന്‍ഡ് ഹൗസ് കീപ്പിംഗ് ഗ്രൗണ്ട്സ്മാന് കം ഗാര്‍ഡനര്‍, സ്പോര്‍ട്സ് സ്റ്റോര്‍ കീപ്പര്‍, ഇലക്ട്രീഷ്യന്, കംപ്യൂട്ടര്‍ അസിസ്റ്റന്റ്, ഡോബി, സെക്യൂരിറ്റി ഗാര്‍ഡ് കം ഡ്രൈവര്‍, റീഹാബിലിറ്റേഷന്‍ നഴ്സിങ് അസിസ്റ്റന്റ്, ലൈബ്രേറിയന്‍ എന്നീ തസ്തികകളിലേക്കാണ് അവസരം.
നവംബര്‍ അഞ്ചിനകം അപേക്ഷിക്കണം. ഫോണ്‍- 0471-2326644.
