ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ വീഡിയോ സ്ട്രിംഗര്‍മാരുടെ പാനല്‍ രൂപീകരിക്കുന്നു. പ്രീഡിഗ്രി-പ്ലസ് ടു അഭിലഷണീയമാണ്.
ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുംന്യൂസ് ക്ലിപ്പുകള്‍ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് വോയിസ് ഓവര്‍ നല്കി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയവും വേണം.
ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. പി.ആര്.ഡി.യില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കും ഇലക്ട്രോണിക് വാര്‍ത്താ മാധ്യമങ്ങളില്‍ വീഡിയോഗ്രാഫി/വീഡിയോ എഡിറ്റിംഗില്‍ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന.
സ്വന്തമായി ഫുള്‍ എച്ച്.ഡി. പ്രൊഫണല്‍ ക്യാമറ, പ്രൊഫഷണല്‍ എഡിറ്റ് സോഫ്റ്റ്വെയര് ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്ടോപ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ ഉണ്ടായിരിക്കണം. ക്രിമിനല്‍ കേസില്‍ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരാകരുത്. അപേക്ഷയും ബന്ധപ്പെട്ട രേഖകളും ജൂണ്‍ 18ന് വൈകുന്നേരം അഞ്ചിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നല്‍കണം. ഫോണ്‍: 04936 202529
