തൃത്താല സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ‘ജീവനി’ പദ്ധതിയുടെ ഭാഗമായി താല്‍ക്കാലികമായി സൈക്കോളജി അപ്രന്റിസിനെ നിയമിക്കുന്നു.
യോഗ്യത- സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം. ക്ലിനിക്കല്‍ സൈക്കോളജി പ്രവര്‍ത്തിപരിചയം അഭിലഷണീയം.
മെയ് 22ന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി കോളജില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0466 2270353.
കൊഴിഞ്ഞാമ്പാറ സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ‘ജീവനി’ പദ്ധതിയുടെ ഭാഗമായി കരാറടിസ്ഥാനത്തില്‍ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു.
യോഗ്യത- സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം, ക്ലിനിക്കല്‍/ കൗണ്‍സിലിങില്‍ പ്രവര്‍ത്തിപരിചയം.
ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 25 ഉച്ചയ്ക്ക് രണ്ടിന് കോളജില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9188900190.
