ലാബ് ടെക്നിഷ്യന്‍ ട്രെയിനി
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്.ഡി.എസിന് കീഴില്‍ ഒരു വര്‍ഷത്തേക്ക് ലാബ് ടെക്നിഷ്യന്‍ ട്രെയിനിയെ നിയമിക്കും. യോഗ്യത: ഡി.എം.ഇ അംഗീകാരമുള്ള ഡി.എം.എല്‍.ടി. പ്രായപരിധി: 18-35. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജണ്‍ 16ന് രാവിലെ 11.30 ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിനെത്തണം.
റിസര്‍ച്ച് ഓഫീസര്‍ നിയമനം
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്.ഡി.എസിന് കീഴില്‍ റിസര്‍ച്ച് ഓഫീസറെ നിയമിക്കും. യോഗ്യത: എം.എസ്.സി ലൈഫ് സയന്‍സ്/എം.എസ്.സി എം.എല്‍.ടി, മോളിക്യുലാര്‍ റിസര്‍ച്ചിലോ മോളിക്യുലാര്‍ ഡയഗ്നോസ്റ്റിക്സിലോ മൂന്ന് വര്‍ഷത്തെ പരിചയം. പ്രായപരിധി: 18-45. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജണ്‍ 17ന് രാവിലെ 11.30 ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിനെത്തണം.
