Saturday, 17 October 2026 WhatsApp

Medical Field

വയനാട്‌ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടര്‍ മുതല്‍ ഡ്രൈവരെ ഒഴിവുകള്‍

വയനാട്‌ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടര്‍ മുതല്‍ ഡ്രൈവരെ ഒഴിവുകള്‍

വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ അസിസ്റ്റന്റ് സ‍ർജൻ, ഡ്രൈവ‍ർ, നഴ്സിങ് ഓഫീസ‍ർ, ഫാർമസിസ്റ്റ്, ലബോറട്ടറി ടെക്നീഷ്യൻ, ലബോറട്ടറി അസിസ്റ്റന്റ്, ലേഡി ജിം ട്രെയിനർ, ക്ലീനിങ് സ്റ്റാഫ്, ഡേറ്റ എൻട്രി ഓപ്പറേറ്റ‍ർ എന്നീ തസ്തികകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

അസിസ്റ്റന്റ് സർജന് എം.ബി.ബി.എസും ടി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. ഡ്രൈവ‍ർക്ക് എച്ച്.ഡി.വി ലൈസൻസും മൂന്ന് വ‍ർഷത്തെ പ്രവൃത്തിപരിചയവും വേണം. നഴ്സിങ് ഓഫീസ‍ർക്ക് ജനറൽ/ബി.എസ്.സി നഴ്സിങും നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. ഫാർമസിസ്റ്റിന് ഡി.ഫാം അല്ലെങ്കിൽ ബി.ഫാം യോഗ്യതയും ഫാർമസി കൗൺസിൽ രജിസ്ട്രേഷനുമാണ് വേണ്ടത്.

ലബോറട്ടറി ടെക്നീഷ്യനായി ഡി.എം.എൽ.ടി/ബി.എസ്.സി എം.എൽ.ടി, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവ‍ ഉള്ളവർക്ക് അപേക്ഷിക്കാം. ലബോറട്ടറി അസിസ്റ്റന്റിന് വി.എച്ച്.എസ്.ഇ എം.എൽ.ടി, ഡി.എം.എൽ.ടി, ബി.എസ്,ടി എം.എൽ.ടി എന്നിവയാണ് യോഗ്യത. ജിം ട്രെയിനർ തസ്തികയിലേക്ക് ജിം ഇൻസ്ട്രക്ട‍ർ കോഴ്സ് ഡിപ്ലോമയുള്ള സ്ത്രീകൾക്കാണ് അവസരം. ഡേറ്റ എൻട്രി ഓപ്പറേറ്റ‍ർക്ക് പി.ജി.ഡി.സി.എയും ക്ലീനിങ് സ്റ്റാഫിന് ഏഴാം ക്ലാസുമാണ് യോഗ്യത.

അസിസ്റ്റന്റ് സർജൻ, ഡ്രൈവ‍ർ തസ്തികകളിലേക്ക് ജൂൺ 10നും, നഴ്സിങ് ഓഫീസർ, ഫാർമസിസ്റ്റ് തസ്തികകളിലേക്ക് ജൂൺ 11നും, ലബോറട്ടറി ടെക്നീഷ്യൻ, ലബോറട്ടറി അസിസ്റ്റന്റ്, ലേഡി ജിം ട്രെയിന‍ർ തസ്തികകളിലേക്ക് ജൂൺ 17നും ക്ലീനിങ് സ്റ്റാഫ്, ഡേറ്റ എൻട്രി ഓപ്പറേറ്റ‍ർ തസ്തികകളിലേക്ക് ജൂൺ 18നും അഭിമുഖം നടക്കും.

വെള്ളമുണ്ട പഞ്ചായത്തിൽ താമസിക്കുന്നവ‍ർക്ക് മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ അപേക്ഷയോടൊപ്പം, താമസിക്കുന്ന പഞ്ചായത്തിന്റെ വിവരങ്ങൾ, ഫോൺ നമ്പറും ഫോട്ടോയും ഉൾപ്പെടുത്തിയ ബയോഡേറ്റ, യോഗ്യതാ സ‍ർട്ടിഫിക്കറ്റുകളുടെയും ആധാറിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പക‍ർപ്പുകൾ എന്നിവയുമായി അതത് ദിവസം രാവിലെ 11ന് മുമ്പ് വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തണം. ഫോൺ: 9747016282, 04935 396562

വയനാട്‌ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടര്‍ മുതല്‍ ഡ്രൈവരെ ഒഴിവുകള്‍

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

Related jobs

Join WhatsApp

You cannot copy content of this page