Friday, 23 October 2026 WhatsApp

Coordinator Jobs

പ്രോജക്ട് കോഡിനേറ്റര്‍: വാക്ക് ഇന്‍ ഇന്റര്‍വ്യൂ

പ്രോജക്ട് കോഡിനേറ്റര്‍: വാക്ക് ഇന്‍ ഇന്റര്‍വ്യൂ

Job details

District
Wayanad

തൃശ്ശൂർ ജില്ലയിൽ ഉൾനാടൻ മത്സ്യസമ്പത്ത് സംരക്ഷണ പദ്ധതി പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ നിയമനത്തിന് വാക്ക്-ഇൻ-ഇന്റർവ്യൂ.

ഫിഷറീസ് വകുപ്പ് വഴി തൃശ്ശൂർ ജില്ലയിൽ ചാലക്കുടി-കൊടുങ്ങല്ലൂർ പുഴ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന ഉൾനാടൻ ജല ആവാസ വ്യവസ്ഥ മത്സ്യസമ്പത്ത് സംരക്ഷണ പദ്ധതി 2026-27-ലേക്ക് പ്രോജക്ട് കോ-ഓർഡിനേറ്ററെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. 1340 രൂപ പ്രതിദിന വേതന നിരക്കിലാണ് നിയമനം (പ്രതിമാസം പരമാവധി 23 ദിവസം).

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും, സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും അനുബന്ധ രേഖകളും സഹിതം ഒക്ടോബർ 29-ന് രാവിലെ 11-ന് തൃശ്ശൂർ പള്ളിക്കുളത്ത് പ്രവർത്തിക്കുന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നടത്തുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. യോ​ഗ്യത ഉൾപ്പെടെയുള്ള വിശദാംശങ്ങൾക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ:
0487 2441132.

പ്രോജക്ട് കോഡിനേറ്റര്‍: വാക്ക് ഇന്‍ ഇന്റര്‍വ്യൂ

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

Related jobs

Join WhatsApp

You cannot copy content of this page