പാലക്കാട് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലുള്ള വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡേഴ്സ്, ലാബ് ടെക്നീഷ്യന്, ഫാര്‍മസിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഡയറ്റീഷ്യന്/ന്യൂട്രീഷ്യനിസ്റ്റ്, ഡാറ്റാ മാനേജര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ഡാറ്റാ എന്‍ട്രി കം അക്കൗണ്ടന്റ്, പാലിയേറ്റീവ് സ്റ്റാഫ് നഴ്സ്, ഡി.ഇ.ഒ., എപിഡെമോളജിസ്റ്റ്, ഡെന്റല്‍ സര്ജന്, ടി.ബി.എച്ച്.വി., സ്പെഷലിസ്റ്റ് ഡോക്ടര്‍ (പീഡിയാട്രീഷ്യന്‍, ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി) എന്നീ തസ്തികകളിലേക്കാണ് നിയമനം.
യോഗ്യരായവര്‍ ഒക്ടോബര്‍ 27 വൈകിട്ട് അഞ്ചിനകം https://arogyakeralam.gov.in ല്‍ അപേക്ഷ നല്‍കണം. വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0491 2504695.
