Confirm dates and eligibility with the recruiting office before you apply.
കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ഓഫീസിലെ യു. ഡി. ക്ലാർക്ക് തസ്തികയിൽ (35600-75400) ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 28 വൈകിട്ട് അഞ്ച് വരെ നീട്ടി.
സർക്കാർ / അർധസർക്കാർ / പൊതുമേഖലാ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന യോഗ്യരായ ജീവനക്കാർക്ക് നിശ്ചിത മാതൃകയിലുള്ള അപേക്ഷയും അനുബന്ധ രേഖകളും സഹിതം അപേക്ഷ സമർപ്പിക്കാം.