വയനാട് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റിൽ വെറ്ററിനറി സര്‍ജനെ താത്ക്കാലികമായി നിയമിക്കുന്നു.
വെറ്ററിനറി ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, അംഗീകൃത തിരിച്ചറിയല്‍ രേഖ, കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം നവംബര്‍ രണ്ടിന് ഉച്ചയ്ക്ക് 1.30ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം.
ഫോണ്‍: 04936-202292.
