സാമൂഹ്യനീതി വകുപ്പിനു കീഴിൽ കോഴിക്കോട് വെള്ളിമാട്കുന്ന് പ്രവർത്തിക്കുന്ന ഗവ. സ്നേഹാലയത്തിലേക്ക് അക്കൗണ്ടന്റ്, സോഷ്യൽ വർക്കർ തസ്തികകളിലേക്ക് ഒരു വർഷത്തെ കരാർ നിയമനത്തിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ സ്നേഹാലയത്തിൽ വച്ച് നവംബർ ഏഴിന് രാവിലെ 11 ന് നടക്കും.
അക്കൗണ്ടന്റ് യോഗ്യത: ബി കോം, എം എസ് ഓഫീസ്, മലയാളം ടൈപ്പിംഗ്.
സോഷ്യൽ വർക്കർ യോഗ്യത- എം എസ് ഡബ്ലു, ജെറിയാട്രിക്ക്/ സമാന മേഖലയിൽ ഒരു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം.
ഫോൺ-0495-2731111, 8714619989.
