വയനാട് സിവില്‍ ജുഡീഷ്യല്‍ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ അതിവേഗ കോടതികളില്‍ ഉണ്ടാകാവുന്ന കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ്- രണ്ട് തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
നീതിന്യായ വകുപ്പില്‍നിന്ന് സമാന തസ്തികയില്‍ വിരമിച്ച അര്‍ഹരും സന്നദ്ധരുമായ വ്യക്തികള്‍ക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ മറ്റ് വകുപ്പുകളില്‍നിന്ന് വിരമിച്ചവരെയും പരിഗണിക്കും. അപേക്ഷകര്‍ക്ക് 62 വയസ്സ് പൂര്‍ത്തിയായിരിക്കരുത്.
അപേക്ഷകര്‍ ബയോഡാറ്റ, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം നവംബര്‍ ഏഴിന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം.
അപേക്ഷകള്‍ നേരിട്ടോ തപാല്‍ മുഖേനയോ ജില്ലാ ജഡ്ജി, ജില്ലാ കോടതി, കല്‍പ്പറ്റ, വയനാട്-673122 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. അപേക്ഷകള്‍ dtcourtkpt@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലും സ്വീകരിക്കും. ഫോണ്‍: 04936 202277
