പുരാവസ്തു വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ജില്ലയിലെ മ്യൂസിയങ്ങളിലും സ്മാരകങ്ങളിലും ദിവസവേതന അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് ഓഫീസ് അറ്റൻഡന്റ്, നൈറ്റ് വാച്ചർ, സ്വീപ്പർ, പി.ടി.എസ്, വാച്ചർ, ടൈപ്പിസ്റ്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലേക്ക് അഭിമുഖം നടത്തും.
എസ്.എസ്.എൽ.സി, ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ്, മലയാളം ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് എന്നിവയാണ് ടൈപ്പിസ്റ്റിന്റെ യോഗ്യത. ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് ബിരുദവും ഡി.സി.എ. യും ഉണ്ടായിരിക്കണം.
മറ്റ് തസ്തികകൾക്ക് ഏഴാം ക്ലാസ് വിജയം ആണ് യോഗ്യത. 18 വയസ്സ് പൂർത്തിയായ ഉദ്യോഗാർഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, യോഗ്യത, വയസ്സ്, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 28 രാവിലെ 10ന് തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വടക്കേനടയ്ക്ക് സമീപമുള്ള ശ്രീപാദം കൊട്ടാരത്തിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0471-2577465, ഇ-മെയിൽ: cru.arch@kerala.gov.in.
