തൃശ്ശൂർ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിലും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയിലും പാരാ ലീഗൽ വോളണ്ടിയർമാരായി പ്രവർത്തിക്കുന്നതിനായുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിന്റെ തിയതി ഡിസംബർ 20 വരെ നീട്ടി.
പത്താം ക്ലാസ്സ് പാസ്സായവർക്ക് മുൻഗണന. അപേക്ഷകർ സജീവ രാഷ്ട്രീയ പ്രവർത്തകരോ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരോ ആയിരിക്കരുത്. ചട്ടപ്രകാരമുള്ള ഓണറേറിയം കൂടാതെ ശമ്പളമോ മറ്റാനുകല്യങ്ങളോ ഉണ്ടായിരിക്കുന്നതല്ല. തെരഞ്ഞെടുക്കപ്പെടുന്നവർ പ്രതിമാസ ട്രെയിനിങ്ങിന് കൃത്യമായി പങ്കെടുക്കണം. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും ആവശ്യപ്പെടുന്ന ചുമതലകൾ ഹോണറേറിയം പ്രതീക്ഷിക്കാതെ ഏറ്റെടുക്കാൻ സന്നദ്ധരായിരിക്കണം.
സർവീസിലുള്ളവരും വിരമിച്ചവരുമായ അദ്ധ്യാപകർ, വിരമിച്ച സർക്കാർ ജീവനക്കാർ, എം.എസ്.ഡബ്ലിയു വിദ്യാർത്ഥികൾ, എം.എസ്.ഡബ്ലിയൂ അദ്ധ്യാപകർ, അംഗനവാടി ജീവനക്കാർ, ഡോക്ടർമാർ, വിദ്യാർത്ഥികൾ, അഭിഭാഷകരായി എൻറോൾ ചെയ്യാത്ത നിയമ വിദ്യാർത്ഥികൾ, രാഷ്ട്രീയേതര എൻ ജി ഒകൾ, രാഷ്ട്രീയേതര ക്ലബുകൾ, സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾ, ഭിന്നലിംഗക്കാർ, നല്ല സ്വഭാവവും വിദ്യാഭ്യാസവുമുള്ള ദീർഘകാല ശിക്ഷ അനുഭവിക്കുന്ന തടവുകാർ തുടങ്ങിയവർക്കും അപേക്ഷിക്കാം.
ജില്ലാ നിയമ സേവന അതോറിറ്റി, എ.ഡി.ആർ ബിൽഡിംഗ്, അയ്യന്തോൾ പി.ഒ തൃശ്ശൂർ, 680003 എന്ന വിലാസത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഫോൺ: 04872363770
