മാനന്തവാടി ഗവ കോളേജില്‍ ഹിസ്റ്ററി വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് ജൂണ്‍ അഞ്ചിന് രാവിലെ 10.30ന് കോളേജ് ഓഫീസില്‍ അഭിമുഖം നടത്തും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയ പാനലില്‍ ഉള്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍: 9539596905
അതിഥി അധ്യാപക ഒഴിവ്
വയനാട് മുട്ടില്‍ ഓര്‍ഫനേജ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒഴിവുള്ള വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക് ഡിസൈന്‍, കമ്പ്യൂട്ടര്‍ ജൂനിയര്‍ സോഫ്റ്റ്വെയര് ഡെവലപ്പര്‍, നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ കെമിസ്ട്രി എന്നീ അതിഥി അധ്യാപക തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച ജൂണ്‍ 18 ന് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 10നകം അസ്സല് രേഖകള്‍ സഹിതം സ്കൂളില്‍ എത്തണം. ഫോണ്‍-98952 04364.
അസിസ്റ്റന്റ് പ്രൊഫസര്‍
മീനങ്ങാടി ഐഎച്ച്ആര്‍ഡി മോഡല്‍ കോളേജില്‍ കൊമേഴ്സ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. കൊമേഴ്സ് വിഷയത്തില്‍ ജൂണ്‍ എട്ടിന് രാവിലെ 10.30നും കമ്പ്യൂട്ടര്‍ സയന്‍സില്‍ ജൂണ്‍ ഒന്‍പതിന് രാവിലെ 10.30നുമാണ് അഭിമുഖം. ഫോണ്‍-04936 246446, 8547005077
തിരുവനന്തപുരം വട്ടിയൂർക്കാവ് ഗവ: വി.എച്ച്. എസ്. സ്കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ ഒഴിവുള്ള വൊക്കേഷണൽ ടീച്ചർ ഇൻ കംപ്യൂട്ടർ സയൻസ്, നോൺ-വൊക്കേഷണൽ ടീച്ചർ ഇൻ എന്റർപ്രണർഷിപ്പ് ഡവലപ്പ്മെന്റ് (ജൂനിയർ) തസ്തികകളിലേയ്ക്ക് താത്കാലിക നിയമനം നടത്തുന്നു. ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. ഇതിനായുള്ള അഭിമുഖം ജൂൺ 5ന് ഉച്ചയ്ക്ക് 1.30ന് സ്കൂളിൽ നടത്തും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0471-2360470
