Thursday, 19 November 2026
Our sister websites
WhatsApp

anesthetist

നാഷണൽ ആയുഷ് മിഷനിൽ ഒഴിവ്; ശമ്പളം 82,688 രൂപ

പാലക്കാട്‌ ജില്ലാ ആശുപത്രിയില്‍ താല്‍ക്കാലിക നിയമനം

Job details

Last date 26 November 2026 Interview date 4 December 2026
Employer
നാഷണൽ ആയുഷ് മിഷൻ
Job type
Temporary / contract
Qualification
എം.ബി.ബി.എസ്, അനസ്തേഷ്യയിൽ പി.ജി/ ഡിപ്ലോമ
Salary
Rs 82,688
Age limit
40

Confirm dates and eligibility with the recruiting office before you apply.

നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലാ ഓഫീസിൽ ഒഴിവുള്ള അനസ്തെറ്റിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. പ്രതിമാസം 82,688 രൂപ ശമ്പളം ലഭിക്കും.

എം.ബി.ബി.എസ്, അനസ്തേഷ്യയിൽ പി.ജി ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ എന്നിവയാണ് യോഗ്യത. അപേക്ഷകർക്ക് നവംബർ 10ന് 40 വയസ്സ് തികയാൻ പാടില്ല. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ https://careers.nam.kerala.gov.in എന്ന വെബ്സൈറ്റ് വഴി നവംബർ 26ന് മുൻപായി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

അപേക്ഷകർക്കുള്ള വാക്-ഇൻ-ഇന്റർവ്യൂ ഡിസംബർ 4ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം ആരോഗ്യഭവൻ ബിൽഡിംഗിന്റെ അഞ്ചാം നിലയിലുള്ള നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ കാര്യാലയത്തിൽ നടക്കും. അന്നേ ദിവസം എഴുത്തുപരീക്ഷയും ഉണ്ടായിരിക്കും.

ഇന്റർവ്യൂവിന് പ്രത്യേകം അറിയിപ്പ് നൽകുന്നതല്ല. അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് www.nam.kerala.gov.in, 0471-2339552

നാഷണൽ ആയുഷ് മിഷനിൽ ഒഴിവ്; ശമ്പളം 82,688 രൂപ

Last date
26 Nov
Interview date
4 Dec
Apply now Notification

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page