പാലക്കാട് ജില്ലയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ടെക്‌നിഷ്യൻ തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐടിഐ ഫിറ്റർ ട്രേഡിലെ എൻ.സി.വി.ടി സർട്ടിഫിക്കറ്റ്, സെക്കൻഡ് ക്ലാസ് ബോയിലർ സർട്ടിഫിക്കറ്റും ഫാക്ടറികളും ബോയിലറുകളും നൽകുന്ന രണ്ട് വർഷത്തെ പരിചയവും, രണ്ടാം ക്ലാസ് ബോയിലർ അറ്റൻഡന്റ് സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത.
പ്രായ പരിധി 2026 ജനുവരി ഒന്നിന് 18നും 40നും മദ്ധ്യേ. ശമ്പളം 25900 രൂപ.
താല്പര്യമുള്ളവർ നവംബർ 26നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 04912505204
