Saturday, 17 October 2026 WhatsApp

Para Vet

പാരാവെറ്റ് നിയമനം

പാരാവെറ്റ് നിയമനം

ഇടുക്കി ജില്ലയില്‍ മൃഗസംരക്ഷണവകുപ്പിന്റെ ദേവികുളം, അഴുത ബ്ലോക്കുകളിലേക്ക് പാരാവെറ്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പാരാവെറ്റ് തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ വി എച്ച് എസ് ഇ ലൈവ്സ്റ്റോക്ക്/ ഡയറി/ പൗള്‍ട്രി മാനേജ്മെന്റ് കോഴ്സ് പാസായിരിക്കുന്നതോടൊപ്പം കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റിയില്‍ നിന്നും ലഭിച്ച 6 മാസത്തെ വെറ്ററിനറി ലബോറട്ടറി ടെക്നിക്സ് – ഫാര്‍മസി – നഴ്സിങ്ങ് സ്റ്റൈപന്റിയറി ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് കിട്ടിയവരും ആയിരിക്കണം.

ഇവരുടെ അഭാവത്തില്‍ വി എച്ച് എസ് ഇ ലൈവ്സ്റ്റോക്ക്/ ഡയറി/ പൗള്‍ട്രി മാനേജ്മെന്റ് കോഴ്സ് പാസായവരെയും അല്ലെങ്കില്‍ വി എച്ച് എസ് ഇ നാഷണല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിം വര്‍ക്ക് (എന്‍ എസ് ക്യു എഫ്) അടിസ്ഥാനമായി ഡയറി ഫാര്‍മര്‍ എന്റര്‍പ്രണര്‍ (ഡി എഫ് ഇ)/ സ്മോള്‍ പൗള്‍ട്രി ഫാര്‍മര്‍ എന്റര്‍പ്രണര്‍ (എസ് പി എഫ്) എന്നിവയില്‍ ഏതെങ്കിലും കോഴ്സ് പാസായിട്ടുള്ളവരെയും പരിഗണിക്കും.

പാരാവെറ്റ് തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് എല്‍ എം വി ഡ്രൈവിംഗ് ലൈസന്‍സും ഉണ്ടായിരിക്കണം. ഡിസംബര്‍ 22ന് രാവിലെ 11 മണിക്ക് ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തൊടുപുഴ മങ്ങാട്ടുകവലയിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.

കേരള പി എസ് സി പരീക്ഷകള്‍ക്കുവേണ്ട കറന്റ് അഫയേഴ്‌സ് എല്ലാ ദിവസവും രാവിലെ 10 മണിക്ക് മുമ്പ് നിങ്ങളുടെ വിരല്‍തുമ്പില്‍ എത്തുന്നു. സന്ദര്‍ശിക്കുക: കറന്റ് അഫയേഴ്‌സ് മലയാളം ഡോട് കോം

പാരാവെറ്റ് നിയമനം

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

Join WhatsApp

You cannot copy content of this page